Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lok Kerala Sabha

Middle East and Gulf

ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് കൈ​ര​ളി ഫു​ജൈ​റ പ്ര​തി​നി​ധി​ക​ളും

ഫു​ജൈ​റ: അ​ഞ്ചാ​മ​ത് ലോ​ക കേ​ര​ള സ​ഭ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളാ​യി കൈ​ര​ളി ക​ൽ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ഓ​മ​ല്ലൂ​രും ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ലെ​നി​ൻ ജി. ​കു​ഴി​വേ​ലി ഇ​ത് ര​ണ്ടാം പ്ര​വി​ശ്യ​മാ​ണ് ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​കു​ന്ന​ത്. സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ലെ​നി​ൻ ജി. ​കു​ഴി​വേ​ലി വൈ​സ് പ്ര​സി​ഡന്‍റുമാ​ണ്. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ഇ​രു​വ​രെ​യും അ​നു​മോ​ദി​ച്ചു.​

ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂപീ​ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യി​ൽ അം​ഗ​മാ​കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ലോ​ക കേ​ര​ള​സ​ഭ​യു​ടെ​യും സർക്കാരിന്‍റെയും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് ല​ഭി​ച്ച അ​വ​സ​രം ഉ​പ​യോ​ഗ​പെ​ടു​ത്തു​മെ​ന്നും സ​ന്തോ​ഷ് ഓ​മ​ല്ലൂ​രും ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​യും പ​റ​ഞ്ഞു.

Latest News

Up